നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് മുന്നിൽ മരം കടപുഴകി വീണു. ആശുപത്രിയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ആംബുലൻസുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. അപകടത്തിൽ ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നേമുക്കാലോടെയായിരുന്നു സംഭവം. ആശുപത്രി വളപ്പിൽ നിന്ന പാല മരമാണ് കടപുഴകി വീണത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണു.
പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നു മരങ്ങൾ മുറിച്ചു മാറ്റി. സമീപത്ത് നിന്നിരുന്നവർ ഓടിമാറിയതും ലോക്ക്ഡൗൺ ആയതിനാൽ തിരക്കില്ലാത്തതും അപകടത്തിന്റെ വ്യാപ്തി കുറച്ചു
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.